നെന്മാറ: പരിസ്ഥി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മാറ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ എർത്ത് ഡൊടെക്സ് പരിപാടി സംഘടിപ്പിക്കും. വിദ്യാർഥികൾക്കും യുവാക്കൾക്കിടയിലും കളികളിലൂടെ പരിസ്ഥിതി ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി കോണിയുംപാമ്പുംകളിയുടെ മാതൃകയിൽ കളിക്കളം രൂപപ്പെടുത്തിക്കഴിഞ്ഞു. റോട്ടറി ജില്ലാ കോ-ഓർഡിനേറ്റർ എ.എം. രാമകൃ ഷ്ണന്റെ നേതൃത്വത്തിൽ കോണിയുംപാമ്പും കളിക്കളമുണ്ടാക്കുകയും പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ട്.
സ്കൂളുകളിലും വിവിധ ക്ലബുകളിലുമായി ഏഴായിരത്തിലധികം പേർക്ക് ബോധവത്കരണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നു നെന്മാറ റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു. ഇതിനായി തയാറാക്കിയ കളിക്കളത്തിന്റെ മാതൃക നെന്മാറ റോട്ടറി ക്ലബ് പ്രസിഡന്റ് സി. രാമദാസ്, സെക്രട്ടറി എം. റഫീഖ്, ജില്ലാ കോ-ഓർഡിനേറ്റർ എ.എം. രാമകൃഷ്ണണൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ വി. പ്രകാശ്, കെ. കേശവൻ, ഇ.പി. അനന്തനാരായണൻ, കെ.വി. മണികണ്ഠൻ, എൻ. രവിചന്ദ്രൻ പ്രസംഗിച്ചു.